Wednesday, July 26, 2006

നക്ഷത്രരാശികളുടെ മലയാളം പേരുകള്‍ഖഗോളത്തെ 88 ഭാഗമായി വിഭജിച്ചതാണ്‌ നക്ഷത്രരാശികള്‍ എന്ന്‌ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നല്ലോ. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനാണ്‌ (International Astronomical Union (IAU)) ഖഗോളത്തെ നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ ഇങ്ങനെ വിഭജിച്ചത്‌.

ഈ വിഭജനം 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ നടന്നത്‌. എന്നിട്ടും അതിന്‌ ഇതു വരേയും തത്തുല്ല്യമായ മലയാളം പേരുകള്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിലെ ചില പ്രവര്‍ത്തകരാണ്‌ ആ വഴിക്കുള്ള കുറച്ച്‌ പരിശ്രമം എങ്കിലും നടത്തിയത്‌. കുറച്ച്‌ എണ്ണത്തിന്‌ ശ്രീ.പി. കെ. കോരു എന്നയാള്‍ സംസ്കൃതം പേരുകള്‍‍ നല്‍കുകയുണ്ടായി. പരിഷത്തിന്റെ പ്രവര്‍ത്തകനായ ശ്രീ. ആര്‍. രാമചന്ദ്രനും കുറച്ച്‌ എണ്ണത്തിന് മലയാളം പേരുകള്‍ നല്‍കുകയുണ്ടായി. അങ്ങനെ വിവിധ ഇടങ്ങളില്‍ നിന്ന്‌ ശേഖരിച്ച നക്ഷത്ര രാശികളുടെ മലയാളം/സംസ്കൃതം പേരുകള്‍ ഇവിടെ കൊടുക്കുന്നു.

 1. Andromeda (മിരാള്‍ )
 2. Antlia (ശലഭശുണ്ഡം)
 3. Apus (സ്വര്‍ഗപതംഗം)
 4. Aquarius (കുംഭം)
 5. Aquila (ഗരുഡന്‍)
 6. Ara (പീഢം)
 7. Aries (മേടം)
 8. Auriga (പ്രാജിത)
 9. Boötes (അവ്വപുരുഷന്‍)
 10. Caelum (വാസി)
 11. Camelopardalis (കരഭം)
 12. Cancer (കര്‍ക്കടകം)
 13. Canes Venatici (വിശ്വകദ്രു)
 14. Canis Major (ബൃഹച്ഛ്വാനം)
 15. Canis Minor (ലഘുലുബ്ധകന്‍)
 16. Capricornus (മകരം)
 17. Carina (ഓരായം)
 18. Cassiopeia (കാശ്യപി)
 19. Centaurus (മഹിഷാസുരന്‍ )
 20. Cepheus (കൈകവസ്‌ )
 21. Cetus (കേതവസ്‌ )
 22. Chamaeleon (വേദാരം)
 23. Circinus (ചുരുളന്‍)
 24. Columba (കപോതം)
 25. Coma Berenices (സീതാവേണി)
 26. Corona Austrina (ദക്ഷിണമകുടം)
 27. Corona Borealis (കിരീടമണ്ഡലം)
 28. Corvus (അത്തകാക്ക)
 29. Crater (ചഷകം)
 30. Crux (തൃശങ്കു)
 31. Cygnus (ജായര)
 32. Delphinus (അവിട്ടം)
 33. Dorado (സ്രാവ്‌ )
 34. Draco (വ്യാളം)
 35. Equuleus (അശ്വമുഖം)
 36. Eridanus (യമുന)
 37. Fornax (അഗ്നി കുണ്ഡം)
 38. Gemini (മിഥുനം)
 39. Grus (ബകം)
 40. Hercules (ജാസി)
 41. Horologium (ഘടികാരം)
 42. Hydra (ആയില്ല്യന്‍)
 43. Hydrus (ജലസര്‍പ്പം)
 44. Indus (സിന്ധു)
 45. Lacerta (ഗൌളി)
 46. Leo (ചിങ്ങം)
 47. Leo Minor (ചെറു ചിങ്ങം)
 48. Lepus (മുയല്‍)
 49. Libra (തുലാം)
 50. Lupus (വൃകം)
 51. Lynx (കാട്ടുപൂച്ച)
 52. Lyra (അയംഗിതി)
 53. Mensa (മേശ)
 54. Microscopium (മൈക്രോ‌‌സ്‌കോപ്പ്‌ )
 55. Monoceros (എകശൃഗാശ്വം)
 56. Musca (മഷികം)
 57. Norma (സമാന്തരികം)
 58. Octans (വൃത്താഷ്ടകം)
 59. Ophiuchus (സര്‍പ്പധരന്‍)
 60. Orion (ശബരന്‍)
 61. Pavo (മയില്‍)
 62. Pegasus (ഭാദ്രപദം)
 63. Perseus (വരാസവസ്‌)
 64. Phoenix (അറബിപക്ഷി)
 65. Pictor (ചിത്രലേഖ)
 66. Pisces (മീനം)
 67. Piscis Austrinus (ദക്ഷിണമീനം)
 68. Puppis (അമരം)
 69. Pyxis (കോമ്പസ്‌)
 70. Reticulum (വല)
 71. Sagitta (ശരം)
 72. Sagittarius (ധനു)
 73. Scorpius (വൃശ്ചികം)
 74. Sculptor (ശില്‍പി)
 75. Scutum (പരിച)
 76. Serpens (സര്‍പ്പമണ്ഡലം)
 77. Sextans (സെക്‌സ്റ്റന്റ്‌)
 78. Taurus (ഇടവം)
 79. Telescopium (ടെലസ്‌കോപ്പ്‌)
 80. Triangulum (ത്രിഭുജം)
 81. Triangulum Australe (ദക്ഷിണത്രിഭുജം)
 82. Tucana (സാരംഗം)
 83. Ursa Major (സപ്തര്‍ഷിമണ്ഡലം)
 84. Ursa Minor (ലഘുബാലു)
 85. Vela (കപ്പല്‍പായ)
 86. Virgo (കന്നി)
 87. Volans (പതംഗമത്സ്യം)
 88. Vulpecula (ജംബുകന്‍)

2 comments:

ഷിജു അലക്സ്‌‌: :Shiju Alex said...

നക്ഷത്രരാശികളുടെ മലയാളം/സംസ്കൃതം പേരുകള്‍

Anonymous said...

Shiju,
Very informative one. Will you pl. give the details of 27 Nakshtras in the 12 constellations with the if possible with the sky map.
Regards,
KP Dhanesan