Wednesday, July 26, 2006

നക്ഷത്രരാശികളുടെ മലയാളം പേരുകള്‍



ഖഗോളത്തെ 88 ഭാഗമായി വിഭജിച്ചതാണ്‌ നക്ഷത്രരാശികള്‍ എന്ന്‌ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നല്ലോ. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനാണ്‌ (International Astronomical Union (IAU)) ഖഗോളത്തെ നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ ഇങ്ങനെ വിഭജിച്ചത്‌.

ഈ വിഭജനം 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ നടന്നത്‌. എന്നിട്ടും അതിന്‌ ഇതു വരേയും തത്തുല്ല്യമായ മലയാളം പേരുകള്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിലെ ചില പ്രവര്‍ത്തകരാണ്‌ ആ വഴിക്കുള്ള കുറച്ച്‌ പരിശ്രമം എങ്കിലും നടത്തിയത്‌. കുറച്ച്‌ എണ്ണത്തിന്‌ ശ്രീ.പി. കെ. കോരു എന്നയാള്‍ സംസ്കൃതം പേരുകള്‍‍ നല്‍കുകയുണ്ടായി. പരിഷത്തിന്റെ പ്രവര്‍ത്തകനായ ശ്രീ. ആര്‍. രാമചന്ദ്രനും കുറച്ച്‌ എണ്ണത്തിന് മലയാളം പേരുകള്‍ നല്‍കുകയുണ്ടായി. അങ്ങനെ വിവിധ ഇടങ്ങളില്‍ നിന്ന്‌ ശേഖരിച്ച നക്ഷത്ര രാശികളുടെ മലയാളം/സംസ്കൃതം പേരുകള്‍ ഇവിടെ കൊടുക്കുന്നു.

  1. Andromeda (മിരാള്‍ )
  2. Antlia (ശലഭശുണ്ഡം)
  3. Apus (സ്വര്‍ഗപതംഗം)
  4. Aquarius (കുംഭം)
  5. Aquila (ഗരുഡന്‍)
  6. Ara (പീഢം)
  7. Aries (മേടം)
  8. Auriga (പ്രാജിത)
  9. Boötes (അവ്വപുരുഷന്‍)
  10. Caelum (വാസി)
  11. Camelopardalis (കരഭം)
  12. Cancer (കര്‍ക്കടകം)
  13. Canes Venatici (വിശ്വകദ്രു)
  14. Canis Major (ബൃഹച്ഛ്വാനം)
  15. Canis Minor (ലഘുലുബ്ധകന്‍)
  16. Capricornus (മകരം)
  17. Carina (ഓരായം)
  18. Cassiopeia (കാശ്യപി)
  19. Centaurus (മഹിഷാസുരന്‍ )
  20. Cepheus (കൈകവസ്‌ )
  21. Cetus (കേതവസ്‌ )
  22. Chamaeleon (വേദാരം)
  23. Circinus (ചുരുളന്‍)
  24. Columba (കപോതം)
  25. Coma Berenices (സീതാവേണി)
  26. Corona Austrina (ദക്ഷിണമകുടം)
  27. Corona Borealis (കിരീടമണ്ഡലം)
  28. Corvus (അത്തകാക്ക)
  29. Crater (ചഷകം)
  30. Crux (തൃശങ്കു)
  31. Cygnus (ജായര)
  32. Delphinus (അവിട്ടം)
  33. Dorado (സ്രാവ്‌ )
  34. Draco (വ്യാളം)
  35. Equuleus (അശ്വമുഖം)
  36. Eridanus (യമുന)
  37. Fornax (അഗ്നി കുണ്ഡം)
  38. Gemini (മിഥുനം)
  39. Grus (ബകം)
  40. Hercules (ജാസി)
  41. Horologium (ഘടികാരം)
  42. Hydra (ആയില്ല്യന്‍)
  43. Hydrus (ജലസര്‍പ്പം)
  44. Indus (സിന്ധു)
  45. Lacerta (ഗൌളി)
  46. Leo (ചിങ്ങം)
  47. Leo Minor (ചെറു ചിങ്ങം)
  48. Lepus (മുയല്‍)
  49. Libra (തുലാം)
  50. Lupus (വൃകം)
  51. Lynx (കാട്ടുപൂച്ച)
  52. Lyra (അയംഗിതി)
  53. Mensa (മേശ)
  54. Microscopium (മൈക്രോ‌‌സ്‌കോപ്പ്‌ )
  55. Monoceros (എകശൃഗാശ്വം)
  56. Musca (മഷികം)
  57. Norma (സമാന്തരികം)
  58. Octans (വൃത്താഷ്ടകം)
  59. Ophiuchus (സര്‍പ്പധരന്‍)
  60. Orion (ശബരന്‍)
  61. Pavo (മയില്‍)
  62. Pegasus (ഭാദ്രപദം)
  63. Perseus (വരാസവസ്‌)
  64. Phoenix (അറബിപക്ഷി)
  65. Pictor (ചിത്രലേഖ)
  66. Pisces (മീനം)
  67. Piscis Austrinus (ദക്ഷിണമീനം)
  68. Puppis (അമരം)
  69. Pyxis (കോമ്പസ്‌)
  70. Reticulum (വല)
  71. Sagitta (ശരം)
  72. Sagittarius (ധനു)
  73. Scorpius (വൃശ്ചികം)
  74. Sculptor (ശില്‍പി)
  75. Scutum (പരിച)
  76. Serpens (സര്‍പ്പമണ്ഡലം)
  77. Sextans (സെക്‌സ്റ്റന്റ്‌)
  78. Taurus (ഇടവം)
  79. Telescopium (ടെലസ്‌കോപ്പ്‌)
  80. Triangulum (ത്രിഭുജം)
  81. Triangulum Australe (ദക്ഷിണത്രിഭുജം)
  82. Tucana (സാരംഗം)
  83. Ursa Major (സപ്തര്‍ഷിമണ്ഡലം)
  84. Ursa Minor (ലഘുബാലു)
  85. Vela (കപ്പല്‍പായ)
  86. Virgo (കന്നി)
  87. Volans (പതംഗമത്സ്യം)
  88. Vulpecula (ജംബുകന്‍)

Sunday, July 16, 2006

ഖഗോളം, നക്ഷത്ര രാശികള്‍

രാത്രിയില്‍ ആകാശത്ത്‌ കാണുന്ന നക്ഷത്രങ്ങള്‍ നമ്മളെ എപ്പോഴും വിസ്മയിപ്പിച്ചിട്ടില്ലേ? നഗ്ന നേത്രങ്ങള്‍ കൊണ്ട്‌ നമ്മള്‍ക്ക്‌ എകദേശം 6000-ത്തോളം നക്ഷത്രങ്ങളെ കാണാന്‍ സാധിക്കും. ഒരു ബൈനോക്കുലറോ ദൂരദര്‍ശിനിയോ ഉണ്ടെങ്കില്‍ അവയുടെ എണ്ണം ലക്ഷകണക്കിനാകുന്നു.
നമ്മുടെ പൂര്‍വ്വികര്‍ ഈ നക്ഷത്രകൂട്ടങ്ങള്‍ ആകാശത്ത്‌ ചില പ്രത്യേക രൂപത്തില്‍ കാണപ്പെടുന്നതായി മനസ്സിലാക്കി. ഇങ്ങനെ കാണപ്പെട്ട രൂപത്തെ അവര്‍ നക്ഷത്ര രാശി എന്നു വിളിച്ചു. ഇംഗ്ലീഷില്‍ ഇതിനു Constellation എന്ന്‌ പറയുന്നു. ഇത്‌ ഏതൊക്കെയാണെന്ന്‌ ഒന്ന്‌ പരിചയപ്പെടാം.

ഭൂമിയുടെ ചുറ്റും ആകാശം ഒരു ഗോളമായി കറങ്ങി കൊണ്ടിരിക്കുന്നു എന്ന്‌ സങ്കല്‍പ്പിക്കുക. (നമ്മള്‍ ഭൂമിയില്‍ നിന്ന്‌ നിരീക്ഷിക്കുമ്പോള്‍ നമുക്ക്‌ അങ്ങനെ ആണല്ലോ തോന്നുന്നത്‌. അതിനാല്‍ അങ്ങനെ സങ്കല്‍പ്പിക്കുന്നത്‌ കൊണ്ട്‌ ഒരു കുഴപ്പവും ഇല്ല. കാരണം ഈ ലേഖനത്തില്‍ വിവരിക്കുന്നതെല്ലാം ഭൂമിയില്‍ നിന്നുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌.)

ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെ സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്നും സങ്കല്‍പ്പിക്കുക. ജ്യോതിശാത്രജ്ഞന്മാര്‍ ഈ സാങ്കല്‍പ്പിക ഗോളത്തെ ഖഗോളം എന്ന്‌ വിളിക്കുന്നു. ഇംഗ്ലീഷില്‍ ഇതിന്‌ Celestial sphere എന്നാണ്‌ പേര്‌. ഖഗോളത്തിന്റെ ഒരു രേഖാചിത്രം താഴെ കൊടുക്കുന്നു.

ഖഗോളം

ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഈ ഖഗോളത്തെ 88 ഭാഗങ്ങളായി വിഭജിച്ച്‌ അവയ്ക്ക്‌ ഓരോന്നിനും ഓരോ പേരും കൊടുത്തു. ഇതാണ്‌ നക്ഷത്ര രാശികള്‍ അല്ലെങ്കില്‍ Constellations എന്ന പേരില്‍ അറിയപ്പെടുന്നത്‌. അപ്പോള്‍ നമ്മള്‍ ആകാശത്ത്‌ കാണുന്ന നക്ഷത്രങ്ങള്‍ എല്ലാം ഈ 88 നക്ഷത്രരാശികളില്‍ ഒന്നില്‍ പെടും.


ഇനി ഈ ഖഗോളത്തെ നമ്മള്‍ നടുക്കുകൂടി കീറീ രണ്ടായി പകുക്കുന്നു എന്ന്‌ കരുതുക. ഉത്തര ഭാഗവും ദക്ഷിണ ഭാഗവും. ഇങ്ങനെ ചെയ്താല്‍ നമ്മള്‍ക്ക്‌ കിട്ടുന്ന രണ്ട്‌ ഭാഗങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. ഇതില്‍ വലിയ അക്ഷരത്തില്‍ കാണുന്നതാണ്‌ നക്ഷത്രരാശിയുടെ പേര്‍ അതിനോട്‌ ചേര്‍ന്ന്‌ അതിന്റെ രേഖാചിത്രവും കാണാം.


ഉത്തര ഭാഗം





ദക്ഷിണ ഭാഗം


ഇനി ഈ ഖഗോളത്തിന്റെ മദ്ധ്യ രേഖയുടെ അപ്പുറവും ഇപ്പുറവും ഉള്ള നക്ഷത്രരാശികളെ നമുക്കൊന്ന്‌ പരിശോധിക്കാം. അതിന്റെ ഒരു രേഖാചിത്രം താഴെ കൊടുക്കുന്നു.



ഈ നക്ഷത്രരാശികള്‍ക്ക്‌ ചില പ്രത്യേകതകള്‍ ഉണ്ട്‌. സൂര്യനും, ചന്ദ്രനും, മറ്റ്‌ ഗ്രഹങ്ങളുമെല്ലാം ഈ നക്ഷത്രരാശിയിലൂടെ ആണ്‌ ഭൂമിയെ ചുറ്റുന്നത്‌. അതിനാല്‍ ഇത്‌ സൂര്യ രാശി എന്ന പേരില്‍ അറിയപ്പെടുന്നു. രാശി ചക്രം എന്നും ഇതിനെ വിളിക്കാറുണ്ട്‌. ഇംഗ്ലീഷില്‍ zodiac എന്ന പേരില്‍ അറിയപ്പെടുന്നു.

ഈ ഒരു ചക്രവും വച്ചാണ്‌ നമ്മുടെ ജ്യോതിഷപണ്ഡിതന്മാര്‍ കളിക്കുന്നത്‌. ബൂലോഗത്ത്‌ നമ്മുടെ ഉമേഷേട്ടന്റെ പോസ്റ്റുകളില്‍ പറയുന്ന സൂര്യരാശി ഇതാണ്‌.

രാശി ചക്രം

ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. നമ്മുടെ പൂര്‍വികര്‍ ഈ രാശിചക്രവൃത്തത്തെ 30° വീതമുള്ള 12 തുല്ല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച്‌ അതിന്‌ ഓരോ പേരും കൊടുത്തു. മീനിന്റെ രൂപമുള്ള നക്ഷത്ര രാശിയെ മീനം എന്നും, സിംഹത്തിന്റെ രൂപം ഉള്ള രാശിയെ ചിങ്ങം എന്നും അതു പോലെ രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു. ഇപ്പോള്‍ എങ്ങനെ ആണ്‌ ചിങ്ങം, കന്നി മുതലായ പേരുകള്‍ വന്നതെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലായല്ലോ.

ഒരു സൂര്യരാശിയുടെ വലിപ്പം 30° ആണെന്ന്‌ പറഞ്ഞല്ലോ. ഖഗോളം ഭൂമിയുടെ ചുറ്റും തിരിയുമ്പോള്‍ 30 ദിവസത്തോളം സൂര്യന്‍ ഈ 12 രാശികളില്‍ ഒന്നിന്റെ ഉള്ളില്‍ ആയിരിക്കും. അപ്പോള്‍ ആ മാസത്തെ നമ്മള്‍ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന്‌ ചിങ്ങമാസം ആണെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സൂര്യന്‍ ഇപ്പോള്‍ ചിങ്ങം രാശിയില്‍ ആണ്‌ എന്നാണ്‌.

ഇനി സൂര്യന്‍ ഒരു രാശിയില്‍ നിന്ന്‌ അടുത്തരാശിയിലേക്ക്‌ മാറുന്നതിനെ രാശി സംക്രമണം എന്ന്‌ പറയുന്നു. ഉദാഹരണത്തിന്‌ സൂര്യന്‍ ധനുരാശിയില്‍ നിന്ന്‌ മകരരാശിയിലേക്ക്‌ മാറുന്നതിനെ മകരസംക്രമണം എന്ന്‌ പറയുന്നു. ഈ സമയത്താണ്‌ ശബരിമലയില്‍ മകരവിളക്ക്‌.

അനുബന്ധം

88 നക്ഷത്രരാശികളുടെ പേര്‌

എല്ലാ നക്ഷത്ര രാശിക്കും മലയാളം പേരുകള്‍ ഇല്ല. എനിക്ക്‌ അറിയാവുന്നത്‌ ബ്രാക്കറ്റില്‍ കൊടിത്തിരിക്കുന്നു. അതല്ലാതെ ഈ പട്ടികയില്‍ ഉള്ള ഏതെങ്കിലും നക്ഷത്രരാശികളുടെ മലയാളം പേര്‌ അറിയാമെങ്കില്‍ അത്‌ തരിക.

  1. Andromeda
  2. Antlia
  3. Apus
  4. Aquarius (കുംഭം)
  5. Aquila
  6. Ara
  7. Aries (മേടം)
  8. Auriga
  9. Boötes
  10. Caelum
  11. Camelopardalis
  12. Cancer (കര്‍ക്കടകം)
  13. Canes Venatici
  14. Canis Major
  15. Canis Minor
  16. Capricornus (മകരം)
  17. Carina
  18. Cassiopeia
  19. Centaurus
  20. Cepheus
  21. Cetus
  22. Chamaeleon
  23. Circinus
  24. Columba
  25. Coma Berenices
  26. Corona Austrina
  27. Corona Borealis
  28. Corvus
  29. Crater
  30. Crux
  31. Cygnus
  32. Delphinus
  33. Dorado
  34. Draco
  35. Equuleus
  36. Eridanus
  37. Fornax
  38. Gemini (മിഥുനം)
  39. Grus
  40. Hercules
  41. Horologium
  42. Hydra
  43. Hydrus
  44. Indus
  45. Lacerta
  46. Leo (ചിങ്ങം)
  47. Leo Minor
  48. Lepus
  49. Libra (തുലാം)
  50. Lupus
  51. Lynx
  52. Lyra
  53. Mensa
  54. Microscopium
  55. Monoceros
  56. Musca
  57. Norma
  58. Octans
  59. Ophiuchus
  60. Orion
  61. Pavo
  62. Pegasus
  63. Perseus
  64. Phoenix
  65. Pictor
  66. Pisces (മീനം)
  67. Piscis Austrinus
  68. Puppis
  69. Pyxis
  70. Reticulum
  71. Sagitta
  72. Sagittarius (ധനു)
  73. Scorpius (വൃശ്ചികം)
  74. Sculptor
  75. Scutum
  76. Serpens
  77. Sextans
  78. Taurus (ഇടവം)
  79. Telescopium
  80. Triangulum
  81. Triangulum Australe
  82. Tucana
  83. Ursa Major
  84. Ursa Minor
  85. Vela
  86. Virgo (കന്നി)
  87. Volans
  88. Vulpecula